പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇരുപത്തിയൊന്ന് കിലോ കഞ്ചാവുമായി പതിനേഴുകാരനെ ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം പിടികൂടി. സേലത്ത് നിന്നും കഞ്ചാവ് തൃശൂരിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.

പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ റെയിൽവേ സംരക്ഷണ സേനയും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

സംശയകരമായ സാഹചര്യത്തിൽ കണ്ട തൃശൂർ പുത്തൂർ സ്വദേശിയായ പതിനേഴുകാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്.

രണ്ടു ബാഗുകളിലായാണ് 21 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സേലത്ത് നിന്ന് ട്രെയിൻ മാർഗ്ഗം പാലക്കാടെത്തുകയായിരുന്നു.

തൃശൂരിലെ വിവിധ മേഖലകളിൽ വിൽപനയ്ക്കാണ് കഞ്ചാവെത്തിച്ചത്. എട്ടാം ക്ലാസിൽ പഠനം നിർത്തിയ പ്രതി ചെറിയ പ്രായത്തിൽ തന്നെ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങി ലഹരി കടത്ത് സംഘത്തിലെ കണ്ണിയായി മാറുകയായിരുന്നു.

തൃശൂരിലെ അഞ്ച് വാഹനമോഷണക്കേസിലും പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്