ഇനി അവള്‍ പറക്കില്ല; അഹങ്കാരം തലയ്ക്ക് പിടിച്ചാല്‍ ശിക്ഷ ഇത് തന്നെ

യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ് അക്രമം അഴിച്ചുവിട്ടത്. വീല്‍ചെയറിലുള്ള മുത്തശ്ശിയോടൊപ്പമാണ് ഇവര്‍ യാത്രചെയ്യാനെത്തിയത്. ജൂണ്‍ 22നാണ് സംഭവം. യാത്ര തുടങ്ങിയപ്പോഴാണ് യുവതി എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ചതും കോക്കപിറ്റില്‍ കയറാന്‍ ശ്രമിച്ചതും അതു തടയാന്‍ ശ്രമിച്ച ക്രൂവിനെ ആക്രമിച്ചതുമെല്ലാം.

ഇനിയൊരിക്കലും ഈ 25കാരിക്ക് ആകാശയാത്ര ചെയ്യാനാവില്ല. അത്രത്തോളം അതിക്രമവും അഹങ്കാരവുമാണ് വിമാനത്തിനുള്ളില്‍ അവര്‍ കാട്ടിക്കൂട്ടിയത്. വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ഓടിച്ചെന്നു തുറക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ ഇടിച്ചു കയറാന്‍ ശ്രമിക്കുകയും അതു തടയാന്‍ ശ്രമിച്ച ക്രൂവിനെ കയ്യേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്തതിനാണ് അവര്‍ക്ക് പിഴയും വിലക്കും ലഭിച്ചത്.

. 72 ലക്ഷം രൂപയാണ് യുവതി പിഴയൊടുക്കേണ്ടത്. ഇനിയൊരിക്കലും വിമാനത്തില്‍ സഞ്ചരിക്കാനും കഴിയില്ലസംഭവത്തെക്കുറിച്ച് ജെറ്റ് 2വിലെ സിഇഒ വിശദീകരിക്കുന്നതിങ്ങനെ :- ” ഹെയിന്‍സിനെപ്പോലെ മോശമായിപ്പെരുമാറുന്ന ഒരു യാത്രക്കാരിയെ ആദ്യമായാണ് കാണുന്നത്. സ്വന്തം പ്രവൃത്തിക്കുള്ള പരിണിത ഫലങ്ങള്‍ അവര്‍ അനുഭവിച്ചേ മതിയാകൂ. ഇതുമൂലം ഞങ്ങള്‍ക്കു സംഭവിച്ച നഷ്ടം അവരില്‍ നിന്ന് ഈടാക്കേണ്ടതായുണ്ട്.ഇതുപോലെ മോശമായി പെരുമാറുന്ന യാത്രക്കാരോട് ഇങ്ങനെ ചെയ്യുകയേ നിര്‍വാഹമുള്ളൂ.”

യാത്രക്കാരിയുടെ പെരുമാറ്റം അതിരു വിടുന്നു എന്നു തോന്നിയപ്പോള്‍ അത് നിയന്ത്രിക്കാന്‍ മറ്റു യാത്രക്കാര്‍ ശ്രമിച്ചെങ്കിലും അവര്‍ അലറിവിളിക്കുകയും ഫ്‌ലൈറ്റ് അറ്റന്‍ഡന്റന്‍സിനെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. എമര്‍ജന്‍സി വാതില്‍ തുറക്കുന്നതില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോഴാണ് അങ്ങനെ സംഭവിച്ചത്. അവര്‍ മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു സ്ത്രീയാണ്. എങ്കിലും അവര്‍ക്ക് കരുത്തനായ ഒരു പുരുഷന്റെ അത്രയും ശക്തിയുണ്ടായിരുന്നു’-. വിമാനത്തിലെ മറ്റൊരു യാത്രക്കാരനായ സ്റ്റീവ് ബ്രൗണ്‍ പറയുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here