
കല്‍പ്പറ്റ: തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് വയനാട് അമ്പലവയലില്‍ നടുറോഡില്‍ വച്ച് ക്രൂരമര്‍ദ്ദനം.
അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ജീവാനന്ദ് ആണ് ദമ്പതികളെ മര്‍ദ്ദിച്ചത്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആദ്യം യുവാവിനെ നടുറോഡില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജീവാനന്ദ് മര്‍ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീഴുകയും ജീവാനന്ദ് വീണ്ടും മര്‍ദിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്ന് ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.
തുടര്‍ന്ന് ജീവാനന്ദിനോട് യുവതി ദേഷ്യപ്പെട്ടതോടെ ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത’ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവത്തില്‍ പരാതി കിട്ടാത്തതിനാല്‍ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here