ശബരിമല വിഷയം: ജനങ്ങളില്‍ ചിലര്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് കോടിയേരി; ഇടതുപക്ഷം ഭക്തര്‍ക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്തും

തിരുവനന്തപുരം: ശബരിമല വിഷയം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കിയതായി ഭവനസന്ദര്‍ശനങ്ങളില്‍ ബോധ്യപ്പെടുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

മറ്റ് പാര്‍ട്ടികളുടെ പ്രചരണമാണ് ഇതിന് ഇടയാക്കിയത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് സ്വീകരിക്കാന്‍ കഴിയുന്ന നിലപാടുകള്‍ ജനങ്ങളെ പറഞ്ഞി ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം ഭക്തര്‍ക്ക് എതിരാണെന്ന തെറ്റിദ്ധാരണ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്.യു സമരം കരുതി കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News