കാശ്മീര്‍: മോദി സഹായം ആവശ്യപെട്ടതായി ഡ്രംപ്; വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍; വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

ഡ്രംപിന്റെ പ്രസ്ഥാവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍.പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം ആവിശ്യപ്പെട്ടു.  പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിറുത്തി വച്ചു.ബഹളത്തിനിടയിലും മോദിയെ പ്രതിരോധിക്കാന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയനായിഡുവിന്റേയും ശ്രമം.

മധ്യസ്ഥതയ്ക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു.ദേശിയ വിഷയം രാഷ്ട്രിയവല്‍കരിക്കരുതെന്ന് വെങ്കയനായിഡു ആവിശ്യപ്പെട്ടു. രാജ്യത്തെ മോദി വഞ്ചിച്ചെന്ന് ഇടത്പക്ഷം വിമര്‍ശിച്ചു.

പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമൊത്തുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കശ്മീരില്‍ മധ്യസ്ഥം വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയത്. ജപ്പാനിലെ ഒസാക്കയില്‍ വച്ച് നടന്ന ഏ20 ഉച്ചകോടിക്കിടെയാണ് മോദി സഹയം ആവശ്യപ്പെട്ടതെന്നാണ് ട്രം പറഞ്ഞത്. കശ്മീരിലെ സ്ഥിതി വഷളാകുമെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക്് ഇടപെടാന്‍ കഴിയുമെങ്കില്‍ ശ്രമിക്കാമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ തിരെ പ്രതിപക്ഷം രംഗത്തെത്തി, മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു. അതേ സമയം ട്രംപിന്റെ അവകാശ വാദത്തെ തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. കശ്മീരില്‍ ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തല്‍ കേന്ദ്രത്തെയും പ്രധാവനമന്ത്രിയേയും പ്രതിസന്ധിയിലാക്കും .അതേസമയം പാര്‍ലമെന്റിലടക്കം പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷ നീക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here