ചെമ്പന്‍ വിനോദിന്റെ ‘പൂഴിക്കടകന്‍’; ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

നവാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ‘പൂഴിക്കടകന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.

ചെമ്പന്‍ വിനോദ് ആണ് നായകനായി എത്തുന്നത്. സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് ജോസ് എത്തുന്നത്.

ജയസൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധന്യാ ബാലകൃഷ്ണയാണ് പൂഴിക്കടകനിലെ നായിക. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കൊപ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത്ത് മേലേപ്പാട്ട് എന്നിവര്‍ സംഗീതം നല്‍കുന്നു. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ആന്‍ ആമിയുമാണ് ഗായകര്‍.

ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും കാഷ് മൂവീസുമായി ചേര്‍ന്ന് നിര്‍മിക്കുന്നു. മാക്ട്രോ പിക്ചേഴ്സ് ആണ് വിതരണം. ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News