ആരെയും വിഷമിപ്പിക്കാന്‍ തയ്യാറാകാതിരുന്നതാണ് തന്റെ കരിയറിലെ വലിയ പരാജയങ്ങള്‍ക്ക് കാരണമെന്ന് നടന്‍ ജയറാം. കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലാണ് ജയറാം ഇക്കാര്യം തുറന്നുപറഞ്ഞത്.

യെസ് എന്ന് പറയാന്‍ എളുപ്പമാണ്. നോ പറയാനാണ് ഏറ്റവും ബുദ്ധിമുട്ട്. വരും തലമുറയോട് പറയാനുള്ള കാര്യവും ഇതുതന്നെയാണെന്നും ജയറാം പറയുന്നു. മറ്റുള്ളവര്‍ പിണങ്ങും, വിഷമിക്കും എന്ന ഒറ്റ കാരണത്താല്‍ ഒരു കാര്യത്തിനും നോ പറയാതിരിക്കരുത്. ആ വിഷമം പതിയെ മാറിക്കൊള്ളും. ഇപ്പൊ താനതു പഠിച്ചുയെന്നും ജയറാം പറഞ്ഞു.