വിദേശകുത്തകള്‍ക്കായി കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി; സര്‍ഫാസി നിയമമെന്ന പേരില്‍ പാവപ്പെട്ടവരുടെ കിടപ്പാടം ബാങ്കുകള്‍ തട്ടിയെടുക്കുന്നു; ആവശ്യം ജനകീയ ബാങ്കിംങ് സംവിധാനം

തിരുവനന്തപുരം: വിദേശകുത്തകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ തകര്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തിനാവശ്യം ജനകീയ ബാങ്കിംങ് സംവിധാനമാണ്. സര്‍ഫാസി നിയമെമന്ന പേരില്‍ പാവപ്പെട്ടവരുടെ കിടപ്പാടം ബാങ്കുകള്‍ തട്ടിയെടുക്കുന്നതായും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ഓള്‍ ഇന്ത്യാ ബാങ്ക് എംപ്‌ളോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച ബാങ്ക് ദേശസാത്കരണത്തിന്റെ 50ാം വാര്‍ഷികത്തിലാണ് കേന്ദ്രസര്‍ക്കാരിനും ബാങ്കുകളുടെ താല്‍പര്യങ്ങള്‍ക്കുമെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം.

സ്വകാര്യ ബാങ്കുകള്‍ക്ക് വേണ്ടി പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസര്‍ക്കാര്‍ നഷ്ടത്തിലെക്ക് തള്ളിവിടുകയാണ്. ഇത് വിദേശകുത്തകകള്‍ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

സര്‍ഫാസി നിയമെമന്ന പേരില്‍ പാവപ്പെട്ടവരെ ബാങ്കുകള്‍ ദ്രോഹിക്കുകയാണ്. വായ്പകള്‍ തിരിച്ചുപിടിക്കാനായി ചില ബാങ്കുകള്‍ അധോലോക സംഘങ്ങളെ ഇറക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

ബാങ്കിംങ് മേഖലയെ പ്രതിസന്ധിയിലാഴ്ത്തുന്ന രാഷ്ട്രീയമുണ്ട്. രാജ്യത്തിനാവശ്യം ജനകീയ ബാങ്കിംങ് സംവിധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

ബാങ്ക് ദേശസാല്‍ക്കരണത്തെ എതിര്‍ത്തവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്. ഒപ്പം ഉദാരവല്‍ക്കരണത്തിലൂടെ കോണ്‍ഗ്രസ്സും പൊതുമേഖലാബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിച്ചതും മുഖ്യമന്ത്രി സെമിനാറില്‍ ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News