ആ 500 രൂപ കാരണം സുരേന്ദ്രന് ലഭിച്ചത് 70 ലക്ഷം

പൊന്‍കുന്നം: എടുത്ത ടിക്കറ്റിന് സമ്മാനമായി ലഭിച്ച അഞ്ഞുറു രൂപ നല്‍കി വീണ്ടും ഭാഗ്യക്കുറിയെടുത്ത സുരേന്ദ്രനെ കാത്തിരുന്നത് എഴുപത് ലക്ഷം.

പൊന്‍കുന്നം മഞ്ചക്കുഴി വേ ബ്രിഡ്ജിലെ തൊഴിലാളിയായ എലിക്കുളം ചരളേല്‍ സുരേന്ദ്രനാണ് പൗര്‍ണമി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ചത്.

പതിവായി ലോട്ടറി എടുക്കുന്ന സുരേന്ദ്രന് മുന്‍പും ചെറിയ സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ അടിക്കുന്നത് ആദ്യമായിട്ടാണ്.

സമ്മാനാര്‍ഹമായ ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ പൈക ശാഖയില്‍ എത്തി മാനേജര്‍ കെ.അമ്പിളിക്ക് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News