ട്രംപിന്‍റെ പ്രസ്താവനയില്‍ വെട്ടിലായി കേന്ദ്ര സര്‍ക്കാര്‍; പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ ഒരു തവണ നിറുത്തി വച്ചു. ബഹളത്തിനിടയിലും മോദിയെ പ്രതിരോധിക്കാന്‍ വിദേശകാര്യമന്ത്രി ജയശങ്കറിന്റെയും രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയനായിഡുവിന്റേയും ശ്രമം. മധ്യസ്ഥതയ്ക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു.

ദേശിയ വിഷയം രാഷ്ട്രിയവല്‍കരിക്കരുതെന്ന് വെങ്കയനായിഡു ആവിശ്യപ്പെട്ടു. രാജ്യത്തെ മോദി വഞ്ചിച്ചെന്ന് ഇടത്പക്ഷം വിമര്‍ശിച്ചു.

പാര്‍ലമന്റിന്റെ ഇരുസഭകളിലും വന്‍ പ്രതിഷേധം. രാജ്യ താല്‍പര്യത്തിന് വിരുദ്ധമായി അമേരിക്കല്‍ പ്രസിഡന്റിനെ മധ്യസ്ഥതയ്ക്ക് ക്ഷണിച്ച നരേന്ദ്രമോദി വിശദീകരണം നല്‍കണമെന്ന് കോണ്ഗ്രസില്‍ നിന്ന് ആനന്ദ ശര്‍മ്മയും സിപിഐയില്‍ നിന്നും ഡി.രാജയും രാജ്യസഭയില്‍ ആവിശ്യപ്പെട്ടു.

സഭാ നടപടകള്‍ നിറുത്തി വച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐഎംല്‍ നിന്നും കെ.കെ.രാഗേഷ് എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

ബഹളം രൂക്ഷമായതോടെ വിദേശകാര്യമന്ത്രി ജയശങ്കര്‍ വിശദീകരണത്തിന് തയ്യാറായി. ഡ്രപിനെ മധ്യസ്ഥതയ്ക്ക് മോദി ക്ഷണിച്ചിട്ടില്ലെന്ന് ജയശങ്കര്‍ പ്രസ്ഥാവനയില്‍ പറഞ്ഞു. പക്ഷെ കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്‌തോയെന്ന് ചോദ്യത്തിന് അദേഹം ഉത്തരം നല്‍കിയില്ല.

വിദേശകാര്യമന്ത്രിയുടെ പ്രസ്ഥാവനയിലും പ്രതിപക്ഷം ശാന്തരാകാത്തോടെ രംഗത്ത് എത്തിയ രാജ്യസഭ അദ്ധ്യക്ഷന്‍വെങ്കയനായിഡു ,ദേശിയ വിഷയത്തെ രാഷ്ട്രിയവല്‍കരിക്കരുതെന്ന് ആവിശ്യപ്പെട്ടു.

ഇത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. ശൂന്യവേള ററദാക്കി പന്ത്രണ്ട് മണിയക്ക് വീണ്ടും ചേര്‍ന്നെങ്കിലും മോദി വിശദീകരണം നല്‍കണമെന്ന ആവിശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നിന്നു.

ഇതോടെ രണ്ട് മണി വരെ സഭ വീണ്ടും നിറുത്തി വച്ചു. ഡ്രംപ് പറഞ്ഞതാണ് ശരിയെങ്കില്‍ മോദി രാജ്യത്തെ വഞ്ചിച്ചുവെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.

1972 ലെ ഷിംല കരാറിനെ പോലും മോദി തള്ളി കളഞ്ഞുവെന്നും രാഹുല്‍ വിമര്‍ശിച്ചു. രാഷ്ട്രിയമായി പ്രതിരോധത്തിലായ കേന്ദ്ര സര്‍ക്കാര്‍ വിവാദം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News