പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെയ്പ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു

ആലുവയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്ക് കുത്തിവെപ്പെടുത്തതിനെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

യുവതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍യും കെമിക്കല്‍ പരിശോധനാ ഫലത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രമെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ക‍ഴിയൂ എന്ന് പോലീസ് അറിയിച്ചു.

ഇക്ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ചയാണ് ആലുവ കടുങ്ങല്ലൂര്‍ സ്വദേശിനിയും വിദേശത്ത് ന‍ഴ്സുമായ സിന്ധു ശസത്രക്രിയക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തയത്.

തുടര്‍ന്ന് പ്രസവം നിര്‍ത്തുന്നതിനുള്ള ശത്രക്രിയ നടത്തുന്നതിന്‍റെ ഭാഗമായി കുത്തിവെപ്പെടുത്തു.ഇതിനു ശേഷം ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് കൊണ്ടുപോയി.

ഒരു മണിക്കൂര്‍ ക‍ഴിഞ്ഞിട്ടും മകളെക്കുറിച്ച് വിവരമറിയാത്തതിനെത്തുടര്‍ന്ന് അമ്മ തിയ്യറ്ററില്‍ കയറിയപ്പോ‍ഴാണ് മകള്‍ ഗുരുതരാവസ്ഥയിലായതായി അറിയുന്നത്.

പൂര്‍ണ്ണമായും അബോധാവസ്ഥയിലായ യുവതിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റുമ്പോ‍ഴേക്കും മരണം സംഭവിച്ചിരുന്നു.

ചികിത്സാപ്പി‍ഴവുമൂലമാണ് യുവതി മരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇന്‍ക്വസ്റ്റും പോസ്റ്റ്മോര്‍ട്ടവും പൂര്‍ത്തിയായ സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

ഈ റിപ്പോര്‍ട്ടിന്‍റെയും കെമിക്കല്‍ പരിശോധനാ ഫലത്തിന്‍റെയും അടിസ്ഥാനത്തില്‍ മാത്രമെ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന് പോലീസ് പറഞ്ഞു.

അനസ്തേഷ്യയുടെ ടെസ്റ്റ് ഡോസ് നല്‍കിയ ശേഷം യുവതിയുടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നുവെന്നാണ് ആശുപത്രിയധികൃതരുടെ പ്രതികരണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News