ബഹുജന സമ്പർക്കം; കോടിയേരി നീല പത്മനാഭന്റെ വീട്‌ സന്ദർശിച്ചു

തിരുവനന്തപുരം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃകൃഷ്‌ണൻ സാഹിത്യകാരൻ നീല പത്മനാഭന്റെ വീട്ടിൽ സന്ദർശനം നടത്തി.

പാർട്ടിയുടെ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം ചാല ഏരിയയിൽ ഗൃഹസന്ദർശനം നടത്തുകയായിരുന്നു കോടിയേരി.

സാഹിത്യ-സാംസ്കാരിക മേഖലയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ സർഗാത്മകമായ ഇടപെടലുകൾ പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

നവോത്ഥാനത്തിന്റെ ധാരകളെ ആരോഗ്യപരമായി മുന്നോട്ടു കൊണ്ടുപോകാൻ പാർട്ടിക്കും സർക്കാരിനും സാധിക്കണമെന്ന ഉപദേശവും പ്രസക്തമാണ്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ നീല പത്മനാഭനെ പോലുള്ള സാംസ്കാരിക വ്യക്തിത്വങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. നന്ദി ‐ ഗകാടിയേരി ഫേസ്‌ബുക്കിൽ കുറിച്ചു.

പൊതുജനങ്ങൾക്ക്‌ പാർട്ടിയോട്‌ പറയാനുള്ള നിർദ്ദേശങ്ങളും മറ്റ്‌ കാര്യങ്ങളും മനസ്സിലാക്കുന്നതിനായാണ്‌ സംസ്ഥാനത്താകെ വീടുകൾ സന്ദർശിച്ച്‌ സംവദിക്കാൻ സിപിഐ എം ഇറങ്ങിയിരിക്കുന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here