ജനാധിപത്യത്തിനുമേല്‍ കരിനി‍ഴല്‍; കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു; വിജയിച്ചത് ബിജെപിയുടെ കുതിരക്കച്ചവടം

കർണാടകയിലെ കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാർ വീണു. മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന വിശ്വാസ പ്രമേയം പരാജയപ്പെട്ടു.

പ്രമേയത്തെ 99 പേർ അനുകൂലിച്ചപ്പോൾ 105 പേർ എതിർത്തു. കുമാരസ്വാമി ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.

സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ വ്യക്തമാക്കി. കർണാടകയിലെ ജനാധിപത്യ കുരുതിയും ഒടുവിൽ ബിജെപി പൂർത്തിയാക്കി.

വിമതർക്ക് മന്ത്രി സ്ഥാനം നൽകിയുള്ള അനുനയ നീക്കം, രാജി അംഗീകരിക്കാത്ത സ്‍പീക്കറുടെ തന്ത്രം, അയോഗ്യത ഭീഷണി, കോടതി വ്യവഹാരം, വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കൽ കുമാരസ്വാമി സർക്കാരിനെ രക്ഷിക്കാൻ ഇതൊന്നും മതിയായില്ല.

425 ദിവസത്തെ കോൺഗ്രസ് ജെ ഡി എസ് ഭരണത്തിന് ഒടുവിൽ ഫുൾ സ്റ്റോപ്പ്. വിശ്വാസ പ്രമേയത്തെ 99 പേർ അനുകൂലിച്ചപ്പോൾ 105 പേർ എതിർത്തു.

224 അംഗ സഭയിൽ 19 പേർ വിട്ടു നിന്നു. കുമാരസ്വാമി രാജ് ഭവനിൽ എത്തി ഗവർണറെ കണ്ട് രാജി സമർപ്പിച്ചു.

ഫലം വന്നതോടെ സർക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി രംഗത്തെത്തി
ബിഎഎസ് യെദ്യൂരപ്പ നാലാമതും കർണാടക മുഖ്യമന്ത്രിയാകും.

ഈ ആഴ്ച തന്നെ സത്യപ്രതിജ്ഞയുണ്ടാകും.വിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും ബിജെപി കുതിര കച്ചവടത്തെ തുറന്നു കാട്ടാനായതിൽ കോൺഗ്രസിന് ആശ്വസിക്കാം.

12 കോൺഗ്രസ് എംഎൽഎമാരും 3 ജെഡി എസ് അംഗങ്ങളും രാജി വച്ചതോടെയാണ് സർക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ഒന്നായ കോൺഗ്രസും ജെഡിഎസും പ്രതിപക്ഷ ബെഞ്ചിൽ ഐക്യം തുടരുമോ? വിമതരോട് എന്താകും സ്‍പീക്കറുടെ നിലപാട്. സർക്കാർ വീണെങ്കിലും കർണാടകയിൽ ചോദ്യങ്ങൾ ഇനിയും ബാക്കി നിൽക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News