കറുപ്പുമായി ടി ദീപേഷ്; ടോവിനോ തോമസ് ട്രെയിലര്‍ പുറത്തിറക്കി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ടി ദീപേഷിന്‍റെ ഏറ്റവും പുതിയ സിനിമ കറുപ്പിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.

നടന്‍ ടോവിനോ തോമസ് തന്‍റെ ഫേസ് ബുക്ക് പേജിലൂടെയാണ് സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കിയത്.

ട്രെയിലറിനൊപ്പം ടോവിനോ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു:

‘കറുപ്പ്’ എന്ന സിനിമയിലൂടെ ചരിത്രത്തിലിടം നേടുന്ന കണ്ണൂർ വെങ്ങാട് ഹയർ സെക്കൻഡറി സ്കൂളിന് അഭിനന്ദനങ്ങൾ.

രാജ്യത്ത് ആദ്യമായി സ്വപ്രയത്‌നത്തിലൂടെ സിനിമ പിടിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റ് എന്ന ഖ്യാതി ഇനി ഈ സ്കൂളിന് സ്വന്തം’

ഒരു ആദിവാസി ബാലനെ പ്രധാന കഥാപാത്രമാക്കുന്ന സിനിമ കറുപ്പിന്‍റെ സാമൂഹ്യ മനശാസത്രമാണ് അന്വേഷിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ പിരിച്ചെടുത്താണ് സിനിമയ്ക്ക് ആവശ്യമായ പണം സ്വരൂപിച്ചത്. ജിനേഷ് കുമാര്‍ എരമമാണ് രചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News