വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മ‍ഴ; കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു

വടക്കൻ കേരളത്തിൽ പലയിടങ്ങളിലും ഇന്നും ശക്തമായ മഴ പെയ്തു. കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽ പെട്ട് സ്ത്രീ മരിച്ചു.

തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും മഴക്കെടുതികളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

കോഴിക്കോട് കണ്ണൂർ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴ പെയ്തത്. നദികളും തോടുകളും നിറഞ്ഞ് കവിഞ്ഞു. കോഴിക്കോട് വാണിമേൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് സ്ത്രീ മരിച്ചു.

കോമപ്പന്റെ മൂലയിൽ പാറു ആണ് മരിച്ചത്. കണ്ണൂര്‍ ചപ്പാത്ത് പാലത്തിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

മണിക്കടവ് സ്വദേശി ലിതീഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത് .കാസർക്കോട്ട് മഴയുടെ ശക്തി കുറഞ്ഞു .ഇന്നലെ രാത്രി മുതൽ ഒറ്റപ്പെട്ട മഴ ലഭിച്ചു.

കണ്ണൂരിൽ കനത്ത മഴയിൽ ജനജീവിതം ദുസ്സഹമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കടലാക്രമണവും ശകതമായി തുടരുന്നു. മലപ്പുറം ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ച് കലക്ടർ ഉത്തരവിറക്കി.

വ്യാഴാഴ്ച വരെയാണ് നിരോധനം .പാലക്കാട്ടിലും വയനാട്ടിലും ഇടവിട്ട് മഴ പെയ്തു .തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ പെയ്യുന്നുണ്ടെങ്കിലും മഴക്കെടുതി കളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News