മുല്ലപ്പള്ളി രാമചന്ദ്രന്‍റേത് സൈബര്‍ സഖാക്കള്‍ക്ക് ലൈക്ക് അടിച്ചതുപോലുള്ള പരാമര്‍ശം: അനില്‍ അക്കര

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി അനിൽ അക്കര എം.എൽ.എ. രമ്യ ഹരിദാസുമായി ബന്ധപ്പെട്ട കാർ വിവാദത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിച്ച പോലെയാണെന്നും തൃശൂർ ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തതിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളി ഏറ്റെടുക്കണമെന്നും അനിൽ അക്കര പറഞ്ഞു.

രസീത് അടിച്ച് നാട്ടുകാരിൽ നിന്ന് പണം പിരിച്ച് രമ്യ ഹരിദാസിന് കാർ വാങ്ങിയ യൂത്ത് കോണ്ഗ്രസിന് മുല്ലപ്പള്ളി നടത്തിയ പ്രസ്താവനയാണ് അനിൽ അക്കരയെ ചൊടിപ്പിച്ചത്.

കാർ വാങ്ങാനുള്ള പിരിവു നടത്താൻ മുന്നിട്ടിറങ്ങിയ എം എൽ എക്കും യൂത്ത്കൊണ്ഗ്രെസ്സിനും നിലപാടിൽ നിന്ന് പിന്നോട്ട് പോകേണ്ടിയും വന്നു.

ഈ പശ്ചാത്തലത്തിലാണ് അനിൽ അക്കര എം എം എൽ എ കെപിസിസി പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടത്.

ഈ വിഷയത്തിൽ മുല്ലപ്പള്ളിയുടെ നിലപാട് സൈബർ സഖാക്കൾക്ക് ലൈക്കടിക്കനുള്ള പോസ്റ്റായി മാറിയെന്നും മുല്ലപ്പള്ളിയ്ക്ക് ഫെയ്സ് ബുക്കിൽ പരസ്യമായി പ്രതികരിക്കാമെങ്കിൽ ഞങ്ങൾക്കുമാകാമെന്നും
മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണെന്നും അനിൽ അക്കര തുറന്നടിച്ചു.

തൃശ്ശൂരിൽ ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തത് പാർട്ടിയെ തളർത്തി . വിഷയം ഉന്നയിക്കാൻ പാർട്ടി വേദികളിൽ അവസരമില്ല. എം.എൽ.എമാരെ കെ.പി.സി.സി യോഗത്തിന് ക്ഷണിക്കാറില്ലെന്നും അനിൽ അക്കര പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News