കര്‍ക്കിടക മാസത്തിലെ ആരോഗ്യ ജീവിതവും ഭക്ഷണ രീതിയും അടുത്തറിഞ്ഞ് കുരുന്നുകള്‍

കര്‍ക്കിടക മാസത്തിലെ ആരോഗ്യ ജീവിതവും ഭക്ഷണ രീതിയും അടുത്തറിഞ്ഞ് കുരുന്നുകള്‍. പാലക്കാട് മേപ്പറമ്പ് ബിഇഎം എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് കര്‍ക്കിടക മാസത്തിലെ ഇലക്കറികളും പ്രത്യേക വിഭവങ്ങളുമായി സ്‌കൂളില്‍ ഭക്ഷ്യമേളയൊരുക്കിയത്. ഓരോ വിദ്യാര്‍ത്ഥികളും വീട്ടില്‍ നിന്ന് തയ്യാറാക്കിയാണ് വ്യത്യസ്തവിഭവങ്ങളെത്തിച്ചത്.

മുരിങ്ങ ദോശ, ചീരത്തോരന്‍, പ്ലാവില  തോരന്‍, പയറില പുട്ട്, കര്‍ക്കിടക പാല്‍ കഞ്ഞി, പുതിന ചോറ്, കോവയില ഉപ്പേരി…. നൂറ്റമ്പതിലധികം വ്യത്യസ്ത വിഭവങ്ങള്‍.

കര്‍ക്കിടക മാസത്തിലെ ഭക്ഷണത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞും മനസ്സിലാക്കിയുമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കര്‍ക്കിടക ഭക്ഷ്യ മേള ഒരുക്കിയത്. ഫാസ്റ്റ് ഫുഡിനോടും ചൈനീസ്, അറേബ്യന്‍ വിഭവങ്ങളോടുമെല്ലാം പ്രീയമേറെയുള്ള തലമുറയ്ക്ക് പഴമയുടെ രുചിക്കൂട്ടുകള്‍ മുന്നില്‍ നിരന്നപ്പോള്‍ സന്തോഷമേറെ

സ്‌കൂളിലെ പഠനത്തിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ക്കിടക മാസത്തിലെ ഭക്ഷണ രീതികളും ആരോഗ്യ സംരക്ഷണത്തിന്റെ പാഠങ്ങളുമെല്ലാം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.

ഭക്ഷ്യമേളയോടനുബന്ധിച്ച് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കര്‍ക്കിടക കഞ്ഞിയും വിളമ്പി. അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂളില്‍ വിഭവങ്ങളൊരുക്കിയെത്തി രക്ഷിതാക്കള്‍ പിന്തുണയുമായി സ്‌കൂളിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News