മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ

മദ്യ കുപ്പികളിൽ ഗാന്ധി ചിത്രം പതിച്ചു വിൽപ്പന നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് മഹാത്മാ ഗാന്ധി പീസ്  ഫൗണ്ടേഷൻ ചെയർമാൻ എസ്.പ്രദീപ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രേൽ പ്രധാനമന്ത്രി നെതാന്യാഹുവിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

ബിയർ കമ്പനി മാൽക ഖേദിക്കുകയും ചെയ്തിരുന്നുവെങ്കിലും മഹാത്മാവിന്റെ ചിത്രം പതിച്ച ബിയറുകൾ വിപണിയിൽ നിന്ന് പിൻവലിച്ചില്ല. റഷ്യ, ബെസ്സീൽ, ചെക്കസ്ലോവാക്യ,ഇസ്രായേൽ, തുടങ്ങിയ   പല രാജ്യങ്ങളും മദ്യത്തിന്റെ പ്രചാരണത്തിനായി രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജിയെയും ഇന്ത്യൻ പതാകയേയും  ഉപയോഗിക്കുന്ന നടപടിക്കെതിരെ യു എൻ ഉൾപ്പടെയുള്ള രാജ്യാന്തര സ്ഥാപനങ്ങളിലും രാജ്യാന്തര കോടതിയിലും അനുകൂല നടപടികൾ ഉണ്ടാവും വിധം സമ്മർദ്ദ നടപടികൾ സ്വീകരിച്ചും നയതന്ത്ര ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയും ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ അപമാന പെടുത്തുന്ന നടപടികൾക്കു വിരാമമിടണമെന്നു മഹാത്മാ ഗാന്ധി പീസ് ഫൌണ്ടേഷൻ സംസ്ഥാന ചെയർമാൻ എസ്.പ്രദീപ് കുമാർ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

കൂളിംങ് ഗ്ലാസ് വെച്ച ഗാന്ധി ചിത്രമാണ് മാൽക ബിയർ കുപ്പിയിലെ ലേബൽ.ലോക രാജ്യങ്ങൾക്കു ഗാന്ധിജിയെ അപമാനിക്കാൻ പ്രേരണയാകുന്നത് ഇന്ത്യയുടെ രാഷ്ട്ര പിതാവിനെ ഇന്ത്യയിൽ തന്നെ അപമാനപ്പെടുത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണെന്നും എസ്.പ്രദീപ് കുമാർ ചൂണ്ടിക്കാട്ടി.

മദ്യത്തിനെതിരെ കർശന നിലപാടെടുത്ത ഗാന്ധിജിയെ തന്നെ മദ്യത്തിന്റെ പ്രചാരണത്തിനായി ഇന്ത്യയുടെ ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച നടപടിക്കെതിരെ രാജ്യാന്തര തലത്തിൽ തന്നെ പ്രതിഷേധം ഉണ്ടാവണമെന്നും ഇന്ത്യയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം ഹീന പ്രവർത്തികൾക്കെതിരെ  കർക്കശ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here