കേരള കോണ്‍ഗ്രസിലെ തമ്മിലടി; കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു; എന്തു വന്നാലും നാളെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കലക്ടര്‍

കോട്ടയം: കേരള കോണ്‍ഗ്രസിലെ തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

എട്ട് അംഗങ്ങളുള്ള കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും നാളെ എന്തുവന്നാലും തെരഞ്ഞെടുപ്പ് നടക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

പിജെ ജോസഫ്, ജോസ് കെ മാണി വിഭാഗങ്ങള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിത്വത്തിലായത്.

കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളുമായും കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയെങ്കിലും രണ്ട് കൂട്ടരും വഴങ്ങിയില്ല. തുടര്‍ന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here