നടുറോഡിൽ ദമ്പതികൾ മർദനത്തിനിരയായ സംഭവം; കോണ്‍ഗ്രസുകാരനായ പ്രതിക്കായി തിരച്ചിൽ തുടരുന്നു

വയനാട് അമ്പലവയലിൽ നടുറോഡിൽ ദമ്പതികൾ മർദനത്തിനിരയായ സംഭവത്തിൽ കോണ്‍ഗ്രസുകാരനായ പ്രതി സജീവാനന്ദിനായി പോലീസ് തിരച്ചിൽ തുടരുന്നു. ഫോണ് ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇയാൾ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയൽ പോലീസിന്റെ നിഗമനം.

ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ അടക്കം പോലീസ്  കഴിഞ്ഞ ദിവസം തിരച്ചിൽ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ അഭിഭാഷകനെ കണ്ടു സംസാരിച്ചെന്നും അഭിഭാഷകൻ പറഞ്ഞതനുസരിച്ചാണ് ഒളിവിൽ പോയതെന്നുമാണ് വിവരം.

വൈകാതെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അതേസമയം മർദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇവർ പാലക്കാട് സ്വദേശികൾ ആണെന്നാണ് ഒടുവിൽ ലഭിച്ച വിവരം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News