യൂണിവേഴ്സിറ്റി കോളെജ് ദേശീയ തലത്തില്‍ മികവ് തെളിയിച്ച സ്ഥാപനം; തകര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; കോളേജില്‍ ഒരു അക്രമവും അനുവദിക്കില്ല

തിരുവനന്തപുരം: അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും രാജ്യത്തെ തന്നെ മികച്ച കോളജുകളില്‍ ഒന്നാണ് യൂണിവേഴ്സിറ്റി കോളേജെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനം പേരും സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കുന്നു. 32 റാങ്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചു. എന്നാല്‍ നിര്‍ഭാഗ്യകരമായ ചില പ്രശ്നങ്ങള്‍ ഉണ്ടായി. അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ല. കര്‍ശനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോളേജില്‍ ഒരു അക്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കോളേജിനെ പൂര്‍ണമായി തകര്‍ത്ത് ഇല്ലാതാക്കാനുള്ള ശ്രമം ചില കോണുകളില്‍ നിന്നും ഉയരുന്നത് സമൂഹം ഗൗരവമായി കാണണം. പോരായ്മകള്‍ തുടര്‍ന്നുണ്ടാകാതിരിക്കാന്‍ ആവശ്യമായ ചര്‍ച്ച നടത്തി ഉതകുന്ന സമീപനം സ്വീകരിക്കാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here