സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കാന്‍ മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി; ഫയലുകള്‍ ജൂലൈ 31നുള്ളില്‍ തന്നെ തിട്ടപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മൂന്ന് മാസക്കാലം തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കാലപ്പഴക്കമനുസരിച്ച് ജൂലൈ 31നുള്ളില്‍ തന്നെ തിട്ടപ്പെടുത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ പരാതികളില്‍ നടപടി എടുക്കുകയെന്നത് പരമപ്രധാനമാണ്. അത്തരം കാര്യങ്ങളില്‍, അതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരാതികള്‍ ബാക്കിയുണ്ടെങ്കില്‍ മന്ത്രിമാര്‍ നേരിട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News