ചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ ഡിഎംകെ മേയറും ഭര്‍ത്താവുമടക്കം മൂന്ന് പേര്‍ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
തിരുനല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് മൂവരെയും അജ്ഞാതന്‍ ആക്രമിച്ചുകൊന്നത്. തിരുനല്‍വേലി മേയറായിരുന്ന ഉമ മഹേശ്വരി (61), ഭര്‍ത്താവ് മുരുക ശങ്കരന്‍ (65) വീട്ടുജോലിക്കാരി എന്നിവരാണ് കൊല്ലപ്പെട്ടത്.
1996 മുതല്‍ 2001 വരെ തിരുനല്‍വേലി മേയറായിരുന്നു ഉമ മഹേശ്വരി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അജ്ഞാതര്‍ ഉമ മഹേശ്വരിയുടെ വീട് ആക്രമിച്ച് മൂവരെയും കൊലപ്പെടുത്തിയത്.
ഭൂമി തര്‍ക്കമാകാം വീടാക്രമണത്തിനും തുടര്‍ന്നുള്ള കൊലപാതകത്തിനും കാരണമായതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. എല്ലാ തലത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചുണ്ടെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. വീടിനടുത്ത് താമസിക്കുന്ന മകള്‍ വീട്ടില്‍ വന്നുപോയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും പൊലീസ് അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.