കാസിമിന്റെ കടല്‍: ശ്യാമപ്രസാദിന്റെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

പ്രശസ്ത സംവിധാകന്‍ ശ്യാമപ്രസാദ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ സിനിമ കാസിമിന്റെ കടലിന്റെ ചിത്രീകരണം ആരംഭിച്ചു.  കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്റെ ‘എ സ്‌മോള്‍ ടൗണ്‍ സീ’ എന്ന നോവലിനെ അധികരിച്ചാണ് കാസിമിന്റെ കടല്‍ ഒരുക്കുന്നത്.

ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നു.

ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്റെ മകന്‍ തഷി ശ്യാംദത്താണ് കഥയിലെ കേന്ദ്രകഥാപാത്രമായ കാസിമിന്റെ വേഷത്തില്‍ എത്തുന്നത്. യുവനടന്‍ ഹരീഷ് ഉത്തമനാണ് കാസിമിന്റെ പിതാവിന്റെ വേഷം ചെയ്യുന്നത്.

മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹരീഷിന്റെ കരിയറിലെ മികച്ച ബ്രേക്കായിരിക്കും കാസിമിന്റെ കടല്‍ എന്നു വിലയിരുത്തപ്പെടുന്നു. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News