ബസുകളുടെ യാത്രാ വിവരങ്ങള്‍ അപ്പപ്പോള്‍ ചോദിച്ചറിയാം; സോഷ്യല്‍ മീഡിയ സെല്ലുമായി കെഎസ്ആര്‍ടിസി

യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ കെ.എസ്.ആര്‍.ടി.സി. കോര്‍പ്പറേഷന്റെ ഫെയ്സ് ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍.24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ കൗണ്ടറുകള്‍. 8129562972 എന്ന വാട്‌സാപ്പ് നമ്പറും www.facebook.com/keralastateroadtransportcorporation
ഫെയ്സ്ബുക്ക് പേജുമാണ് ഇതിനുള്ളത്.ദീര്‍ഘദൂര ബസുകളുടെ യാത്രാവിവരങ്ങള്‍, റിസര്‍വേഷന്‍ വിവരങ്ങള്‍ എന്നിവയ്ക്ക മറുപടി ലഭിക്കും.യാത്രയ്ക്കിടെ ഉണ്ടാകുന്ന പരാതികള്‍ക്ക് പരിഹാരം കാണാം.വിവരം ഉടന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കു കൈമാറും.പരാതിയില്‍ ് അന്വേഷണവുമുണ്ടാകും.യാത്രക്കാരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് റൂട്ടുകള്‍ തയ്യാറാക്കും. പുതിയ ചെയിന്‍ സര്‍വീസുകള്‍, കര്‍ക്കടക സ്പെഷ്യല്‍ ബസുകള്‍ എന്നീ വിവരങ്ങളും ഫെയ്സ്ബുക്ക് പേജിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News