ബീച്ചില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; പ്രതിയെ കുടുക്കിയത് ഓറഞ്ച് സ്ലിപ്പറുകള്‍

ഗോവ ബീച്ചില്‍ പെണ്‍കുട്ടിയുടെ മൃതദേഹം .പ്രതിയെ കുടുക്കിയത് മൃതദേഹത്തിനു സമീപം കണ്ടെത്തിയ സ്ലിപ്പര്‍ ചെരുപ്പുകള്‍. ഓറഞ്ച് നിറത്തിലുള്ള ആ സ്ലിപ്പറുകള്‍ പിന്നീട് കേസില്‍ നിര്‍ണായക തെളിവാകുകയായിരുന്നു. പ്രതിക്കു 10 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. 2008 ഫെബ്രുവരി 19 നാണ്് പതിനഞ്ചു വയസ്സുകാരി ബ്രിട്ടിഷ് പെണ്‍കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ഗോവയിലെ അന്‍ജുന ബീച്ചില്‍ പരുക്കുകളോടെ കാണപ്പെട്ടത്.മുങ്ങിമരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തല്‍.

വൈദ്യപരിശോധനയില്‍ ശരീരത്തില്‍ ലഹരിമരുന്നിന്റെ അമിതമായ സാന്നിധ്യവും കണ്ടെത്തി.സാംസണ്‍ ഡിസൂസ, പ്ലാസിഡോ കാര്‍വലോ എന്നിവരോടൊപ്പം സമയം ചെലവഴിച്ചതിന് ശേഷമാണ് സ്‌കാര്‍ലറ്റിന്റെ മൃതദേഹം കണ്ടെത്തിയതെന്ന വിവരം സംഭവം കൊലപാതകമാണെന്ന സൂചന നല്‍കി. മൃതദേഹത്തില്‍ കണ്ട മുറിപ്പാടുകള്‍ സംശയത്തിനു ബലം നല്‍കി. മണ്ണിനടിയില്‍ കിടന്ന് സ്ലിപ്പറുകള്‍ പ്രതി എടുക്കാന്‍ ശ്രമിച്ചതാണ് പ്രതിയെ കുടുക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here