കാശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് ക്ഷണിച്ചുവെന്ന ഡ്രംപിന്റെ വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന ആവിശ്യത്തില്‍ ഉറച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ സിപിഐഎംല്‍ നിന്നും ഇളമരം കരീമും ലോക്സഭയില്‍ ശശി തരൂരും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് ഇരുസഭകളും തള്ളിയതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തി.സോണിയഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ യോഗം ചേര്‍ന്നു.

ഡ്രപിന്റെ പ്രസ്ഥാവനയില്‍ രണ്ട് ദിവസമായി പ്രക്ഷോഭം നടന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ എത്തിയില്ല. മോദി വിശദീകരണം നല്‍കണമെന്ന ആവിശ്യത്തില്‍ ഉറച്ത് നില്‍ക്കുന്ന പ്രതിപക്ഷം സഭയില്‍ പ്രധാനമന്ത്രിയുടെ അസാനിധ്യം പ്രത്യേകം വിമര്‍ശിച്ചു. പ്രധാനമന്ത്രി സഭയില്‍ എത്തേണ്ടതായിരുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി നേതാവ് അദിര്‍ രജ്ഞന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞു.

സഭാ നടപടികള്‍ എല്ലാം നിറുത്തി വച്ച് പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് ശശിതരൂര്‍ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല.പ്രതിഷേധം ശക്തമായതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വിശദീകരണവുമായി രംഗത്ത് എത്തി.രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്ന കാര്യത്തില്‍ വിട്ടവിഴ്ച്ചയില്ലെന്നും കാശ്മീര്‍വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ലെന്നും രാജ്നാഥ് പറഞ്ഞു.എന്നാല്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

രാജ്യസഭയില്‍ സിപിഐഎംല്‍ നിന്ന് ഇളമരം കരീം എം.പി അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല.ഇതില്‍ രാജ്യസഭയിലും വന്‍ പ്രതിഷേധം അരങ്ങേറി. സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു.

പാര്‍ലമെന്റ് സമ്മേളനം പത്ത് ദിവസം നീട്ടി ആഗസ്ഥ് ആറാം തിയതി വരെ ചേരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിലും പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ട്.മുത്തലാക്ക് അടക്കമുള്ള ബില്ലുകള്‍ പാസാക്കിയെടു#ുക്കാനാണ് കാലാവധി നീട്ടുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം വെള്ളിയാഴ്ച്ചയാണ് സഭ സമാപിക്കേണ്ടത്.