സഞ്ജീവ് ഭട്ടിന് നീതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഡിവൈഎഫ്‌ഐ; ചെയ്യാത്ത കുറ്റത്തിനാണ് സഞ്ജീവ് ശിക്ഷ അനുഭവിക്കുന്നതെന്ന് ശ്വേതാ ഭട്ട്

തിരുവനന്തപുരം: ജാംനഗര്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവുശിക്ഷക്കു വിധിച്ച മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നിതി ലഭ്യമാക്കാന്‍ ശക്തമായി ഇടപെടുമെന്ന് ഡിവൈഎഫ്‌ഐ.

ഇതിന്റെ ഭാഗമായി ജൂലൈ 26ന് സോഷ്യല്‍ മീഡിയ ക്യാംപെയ്‌നും, തുടര്‍ന്ന് സംസ്ഥാനങ്ങള്‍ തോറും കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ പ്രസഡന്റ് മുുഹമ്മദ് റിയാസ് വ്യക്തമാക്കി.

ചെയ്യാത്ത കുറ്റത്തിനാണ് തന്റെ ഭര്‍ത്താവിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നതെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് പറഞ്ഞു. തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here