എമിഗ്രേഷന്‍ ഇനി വളരം വേഗം പൂര്‍ത്തിയാക്കാം; ക്യാമറയിലേക്ക് നോക്കിയാല്‍ മാത്രം മതി

പാസ്പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുമോ? എന്നാല്‍ അതിന് കഴിയുമെന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് ദുബായ് വിമാനത്താവളം.യാത്ര രേഖകളോ, മനുഷ്യ സഹായമോ ഒന്നുമില്ലാതെ തന്നെ യാത്ര നടപടികള്‍ പൂര്‍ത്തികരിക്കാന്‍ അനുവദിക്കുന്ന ദുബായ് എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ടണല്‍ സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടി ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ് .

ദുബായ് രാജ്യാന്തര എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ ബിസിനസ് യാത്രക്കാരുടെ ഡിപ്പാര്‍ച്ചര്‍ ഭാഗത്താണ് ഇത്തരമൊരു സംവിധാനം അധിക്യതര്‍ ആദ്യഘട്ടത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്മാര്‍ട്ട് ടണല്‍ പാതയിലൂടെ ഒന്ന് നടന്ന് പുറത്തിറങ്ങിയാല്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാമെന്നാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News