വിവാഹ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിലെ പുത്തൻ ശൈലിയെക്കുറിച്ചുള്ള ബിബിസി വിഡിയോ റിപ്പോർട്ട് വൈറലായതോടെ താരങ്ങളായി മാറിയത് ചേർത്തല സ്വദേശികളായ ദമ്പതികൾ.

അഭിജിത്ത്- നയന ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടും തയ്യാറെടുപ്പുകളുമാണ് ‘ഇന്ത്യയിലെ വൈറൽ വിവാഹ ഫോട്ടോകൾ’ എന്ന വീഡിയോ റിപ്പോര്‍ട്ടില്‍ ബി ബി സി ഉള്‍പ്പെടുത്തിയത്.

പതിനഞ്ച് മിനിട്ടില്‍ കല്യാണ ചടങ്ങുകള്‍ തീരുന്നതിനാലാണ് ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ തീരുമാനിച്ചതെന്ന് അഭിജിത്തും നയനയും പറയുന്നു.

സ്ഥിരം പാറ്റേണില്‍ നിന്ന് മാറുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നതിനുവേണ്ടി സ്വീകരിച്ച വ്യത്യസ്ത മാര്‍ഗങ്ങളും ഇരുവുരം വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.

ഫോട്ടോഷൂട്ടിന്‍റെ സജ്ജീകരണങ്ങൾ, വ്യത്യസ്തതയ്ക്കായി സ്വീകരിച്ച മാർഗങ്ങൾ, ചെലവഴിച്ച തുക, സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിച്ച പ്രതികരണം തുടങ്ങയവയെല്ലാം റിപ്പോർട്ടിലുണ്ട്. തുടക്കത്തില്‍ എതിര്‍ത്തവര്‍ പോലും വീഡിയോ കണ്ടതോടെ അഭിനന്ദിച്ചുവെന്നും ദമ്പതികള്‍ പറയുന്നു.