കണ്ണൂര്‍ ഡിസിസിക്കെതിരെ അഴിമതി ആരോപണം; അഴിമതി കണ്ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ മറവില്‍

കണ്ണൂര്‍: കണ്ണൂര്‍ ഡിസിസിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ്സ് എളയാവൂര്‍ മണ്ഡലം കമ്മിറ്റി അംഗങ്ങള്‍.

പാര്‍ട്ടി നിയന്ത്രണത്തിലുള്ള കണ്ണൂര്‍ അര്‍ബന്‍ ബാങ്കില്‍ നിന്നും ലോണ്‍ അനുവദിച്ച് കമ്മീഷന്‍ കൈപ്പറ്റുന്നു എന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും ഒരു വിഭാഗം തീരുമാനിച്ചു.

കണ്ണൂരില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് എളയാവൂര്‍ മണ്ഡലം കമ്മിറ്റി അംഗങ്ങളും ബൂത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന ഒരു വിഭാഗം ബാങ്ക് ചെയര്‍മാന്‍ കെ പ്രമോദിനും കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.

കോണ്‍ഗ്രസ്സ് ഭരിക്കുന്ന കണ്ണൂര്‍ അര്‍ബന്‍ ബാങ്കിന്റെ മറവില്‍ അഴിമതി നടത്തുന്നു എന്നാണ് ആരോപണം. ബാങ്കില്‍ നിന്നും വ്യവസ്ഥകള്‍ ലംഘിച്ച് ഒരു കോടി രൂപ വരെ വായ്പ അനുവദിക്കുകയും ഇതിന് മൂന്ന് ശതമാനം കമ്മീഷന്‍ കൈപ്പറ്റുന്നു എന്നുമാണ് പ്രധാന ആരോപണം.

ബാങ്ക് ലോണ്‍ അനുവദിക്കുന്നവരില്‍ നിന്നും ചെയര്‍മാന്റെ ചാരിറ്റബിള്‍ സൊസൈറ്റിയിലേക്ക് നിര്‍ബന്ധിച്ച് സംഭാവന വാങ്ങുക,ബാങ്ക് ഇടപാട്കാരില്‍ നിന്നും വക്കീല്‍ ഫീസ് എന്ന പേരില്‍ വന്‍ തുക ആവശ്യപ്പെടുക തുടങ്ങിയ ആരോപനങ്ങളും ഉന്നയിച്ചു.

ബാങ്ക് ചെയര്‍മാന്റെയും ജില്ലാ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെയും നിലപാടില്‍ പ്രതിഷേധിച്ച് ഭരണ സമിതി തിരഞ്ഞെടുപ്പില്‍ വിമത വിഭാഗം ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News