ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐഎം; ഗൃഹസന്ദര്‍ശനം തുടരുന്നു

ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തി സിപിഐ എമ്മിന്റെ ഗൃഹസന്ദര്‍ശനം തുടരുന്നു. ഓരോ വീട്ടിലെയും പ്രശ്‌നങ്ങളില്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇടപെടുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വലിയ തോതിലുള്ള സ്വീകാര്യതയാണ് സംസ്ഥാന വ്യാപമായി ഗൃഹസന്ദര്‍ശനത്തിന് ലഭിക്കുന്നത്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരാഞ്ഞാണ് നേതാക്കളും പ്രവര്‍ത്തകരും ഓരോവീട്ടിലും എത്തി ജനങ്ങളുമായി സംവദിക്കുന്നത്.

ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങള്‍ മുതല്‍ പ്രാദേശിക വികസന പ്രശ്‌നങ്ങള്‍വരെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്ത് സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഗൗരീശപട്ടത്തെ വീടുകളിലാണ് ഇന്ന് ഗൃഹസന്ദര്‍ശനം നടത്തിയത്. വലിയ തോതിലുള്ള സ്വീകാര്യതയാണ് ഗൃഹസന്ദര്‍ശനത്തിന് ലഭിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ കുന്നുമ്മല്‍ ഏരിയയിലെ കായക്കൊടിയിലെ വീടുകളാണ് സന്ദര്‍ശിച്ചത്. കാസര്‍കോട് കേന്ദ്രകമ്മറ്റി അംഗം പി കരുണാകരന്റെ നേതൃത്വത്തിലും എറണാകുളത്ത് ജില്ലയില്‍ ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.

ഇടുക്കിയില്‍ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ കട്ടപ്പനയിലും സംസ്ഥാന കമ്മിറ്റി അംഗം കെ പി മേരി തൊടുപുഴ കേന്ദ്രീകരിച്ചുമാണ് സന്ദര്‍ശനം നടത്തിയത്. വയനാട്ടില്‍ എം എല്‍ എ സി.കെ ശശിന്ദ്രന്റെയും പാലക്കാട് ജില്ലാ സെക്രട്ടറി ഇഗ രാജേന്ദ്രന്റെയും നേതൃത്വത്തിലായിരുന്നു ഗൃഹസന്ദര്‍ശനം. 28ന് ഗൃഹസന്ദര്‍ശനം സമാപിക്കും. ഗൃഹസന്ദര്‍ശനം പൂര്‍ത്തിയാക്കി ലോക്കല്‍ കമ്മിറ്റി മുഖേനേ ബ്രാഞ്ച് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് ജില്ലാ തലത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് അടുത്തമാസം ചേരുന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റിയില്‍ വിശദമായ പരിശോധന നടത്തി തുടര്‍പ്രക്രിയയ്ക്ക് നേതൃത്വം നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News