തിരുവനന്തപുരത്ത് യുവതിയെ കാമുകനായ സൈനികന്‍ കൊന്നു കുഴിച്ചിട്ടു; കൊല്ലപ്പെട്ടത് സ്വകാര്യ ചാനല്‍ ജീവനക്കാരി; ഒരാള്‍ അറസ്റ്റില്‍

കരസേന ഉദ്യോഗസ്ഥന്റെ വീടിനരികില്‍ കുഴിച്ചിട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.

അമ്പൂരി തട്ടാംമുക്കില്‍ അഖില്‍ എന്ന കരസേന ഉദ്യോഗസ്ഥന്റെ വീട്ടു വളപ്പിലാണ് പൂവാര്‍ തിരുപുറം പുത്തന്‍ക്കട സ്വദേശിനി രാഖിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് അഖിലിന്റെ ബന്ധുവായ ആദര്‍ശ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ മാസം 21 മുതല്‍ രാഖിയെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നുളള അന്വേഷണത്തിലാണ് രാഖിയുടെ കാമുകനായ അഖിലിന്റെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

കൊല്ലപ്പെട്ട രാഖി അഖിലുമായി രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. അഖില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിഞ്ഞ് രാഖി അത് തടസപെടുത്താന്‍ ശ്രമിച്ചതിന്റെ വിരോധമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാല്‍ സുഹൃത്തും ബന്ധുവുമായ ആദര്‍ശിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പ് ചേര്‍ത്ത് വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. രാഖിയുടെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളെ പിന്തുടര്‍ന്നാണ് പോലീസ് അന്വേഷണം ആദര്‍ശിലേക്ക് എത്തുന്നത്.

പ്രതിയായ ആദര്‍ശുമായി പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെ പറ്റി വ്യക്തമായ വിവരം ലഭിച്ചതായി നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പി അനില്‍കുമാര്‍ പറഞ്ഞു.

കൂടുതല്‍ പ്രതികള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോ എന്നറിയാന്‍ ആദര്‍ശിനെ ചോദ്യം ചെയ്യുകയാണ്. കരസേന ഉദ്യോഗസ്ഥനായ അഖിലിനെ പോലീസ് തിരയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News