പഞ്ചസാരയോടൊപ്പം രാസ വസ്തുക്കൾ ചേർത്ത് കൃത്രിമ തേൻ ഉണ്ടാക്കുന്ന നാടോടികളെ പോലീസ് പിടികൂടി

പഞ്ചസാരയോടൊപ്പം രാസ വസ്തുക്കൾ ചേർത്ത് കൃത്രിമ തേൻ ഉണ്ടാക്കുന്ന നാടോടികളെ പോലീസ് പിടികൂടി.

എറണാകുളം ആലുവയിലാണ് റോഡരികിൽ വ്യാജ തേൻ വിൽക്കുന്ന നാടോടികളെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വ്യാജ തേൻ പോലീസ് പിടിച്ചെടുത്തു.

ആലുവ ബൈപ്പാസ് മേൽപ്പാലത്തിന്റെ താഴെയാണ് നാടോടി സംഘം തേൻ വിൽപ്പന നടത്തിയിരുന്നത്. തിളപ്പിച്ചെടുക്കുന്ന പഞ്ചസാര ലായനിയിലേക്ക് ശർക്കരയും, പശിമ ലഭിക്കാൻ ഫെവിക്കോളും ചേർക്കും.

കളർ ലഭിക്കാനായി വാർണിഷും ചേർക്കുന്നതോടെ വ്യാജ തേൻ വിൽപ്പനയ്ക്ക് തയ്യാർ. റോഡിന്റെ വിവിധ ഭാഗങ്ങളിലായാണ് സംഘത്തിന്റെ വിൽപ്പന.

ഓരോ ദിവസവും ഇവർ ചാക്ക് കണക്കിന് പഞ്ചസാര കടയിൽ നിന്ന് വാങ്ങുന്നത് കണ്ടതോടെയാണ് നാട്ടുകാരിൽ ചിലർക്ക്‌ സംശയം ഉണ്ടായത്.

നാടോടി സംഘത്തിലെ സ്ത്രീകളാണ് ഇത്തരത്തിൽ ക്രിത്രിമ തേൻ ഉണ്ടാക്കുന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി.

പരിശോധിക്കാൻ ശ്രമിച്ച പോലീസിനെ കഞ്ഞിയാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞ് സ്ത്രീകൾ തടഞ്ഞു. എന്നാൽ കൃത്രിമ തേനും രാസ പദാർത്ഥങ്ങളും പോലീസ് കണ്ടെടുത്തതോടെ സാധനങ്ങൾ ഉപേക്ഷിച്ച് നാടോടി കൂട്ടം ഓടി രക്ഷപ്പെട്ടു. നിരവധി ആളുകൾ ഇതിനോടകം ഇവരിൽ നിന്ന് വ്യാജ തേൻ വാങ്ങിയതായി നാട്ടുകാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News