ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ്

ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നു.

എയര്‍ലൈന്‍ കമ്പനിയായ ഗോ എയര്‍ ആണ് ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് പ്രതിദിന സര്‍വ്വീസ് ആരംഭിക്കുന്നത്. കണ്ണൂരിനെ ദുബൈയുമായി ബന്ധപ്പെടുത്തി, എല്ലാ ദിവസവും നേരിട്ടുളള സര്‍വ്വീസുകളാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ യാഥാര്‍ത്ഥ്യമാവുന്നത്.

335 ദിര്‍ഹം മുതല്‍ക്കുളള ആകര്‍ഷകമായ നിരക്കിലാണ് ഗോ എയറിന്റെ ദുബൈ-കണ്ണൂര്‍ സര്‍വ്വീസ് ലഭ്യമാക്കുന്നത്
എന്ന് അധികൃതര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അല്‍ നബൂദ ട്രാവല്‍ ആന്റ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.

മിതമായ ടിക്കറ്റ് ചാര്‍ജ്ജ് മാത്രം ഈടാക്കി, ഉയര്‍ന്ന നിലവാരത്തിലുളള ഉപഭോക്തൃ സേവനത്തോടെയാണ് ഗോ എയര്‍ അതിന്റെ പ്രതിബദ്ധത ഉറപ്പുവരുത്തുന്നത് എന്നും ഗോ എയറിന്റെ ഈ രംഗത്തെ ലക്ഷ്യ സാക്ഷാത്കാരമായാണ് ദുബൈ-കണ്ണൂര്‍ സര്‍വ്വീസിനെ കാണുന്നതെന്ന് ഗോ എയര്‍ മാനേജിങ്ങ് ഡയറക്ടര്‍ ജേ വാദിയ പറഞ്ഞു.

പ്രമുഖ എയര്‍ലൈനായ ഗോ എയറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്
അല്‍ നബൂദ ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സി സിഇഒ നാസിര്‍ ജമാല്‍ ഖാന്‍ പറഞ്ഞു.

ഗോ എയറിന്റെ ആദ്യ വിമാനം 25ന് വൈകിട്ട് 7.05ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ദുബായിലെത്തും. തിരിച്ച് അര്‍ധരാത്രി 12.20ന് പുറപ്പെടുന്ന വിമാനം രാവിലെ 5.35ന് കണ്ണൂരില്‍ എത്തും.

ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ദുബായിലും വടക്കന്‍ എമിറേറ്റിലും ഉള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലക്കാര്‍ക്ക് യാത്ര എളുപ്പമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News