രാജ്യത്ത‌് പ്രവർത്തിക്കുന്നത് 23 വ്യാജ സർവകലാശാലകൾ; അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലും; കരുതിയിരിക്കുക

രാജ്യത്ത‌് 23 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുവെന്ന‌് യൂണിവേഴ‌്സിറ്റി ഗ്രൻഡ‌്സ‌് കമീഷൻ (യുജിസി). അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ യൂണിവേഴ‌്സിറ്റിയാണെന്ന‌് തോന്നിപ്പിക്കും വിധം വിവിധ ഇടങ്ങളിൽ സെന്ററുകൾ തുറന്ന‌്  പ്രവർത്തിക്കുകയാണെന്നും വിദ്യാർഥികൾ വഞ്ചിതരാകരുതെന്നും യുജിസി മുന്നറിയിപ്പ‌് നൽകി.

ഇവിടങ്ങളിലെ സർട്ടിഫിക്കറ്റുകൾക്ക‌് അംഗീകാരമുണ്ടാകില്ല. യുപിയിൽ എട്ടും ഡൽഹിയിൽ ഏഴും വ്യാജ സർവകലാശാലകളാണുളളത‌്. ഒഡിഷ, പശ‌്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രണ്ടുവീതവും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനവും സർവകലാശാലകളാണെന്ന‌് തെറ്റിദ്ധരിപ്പിച്ച‌് പ്രചാരണം നടത്തുകയാണ‌്. വ്യാജന്മാരുടെ പട്ടിക അക്കാദമിക‌് വർഷാരംഭത്തിൽ പുറത്തുവിടാറുണ്ടെങ്കിലും നടപടിക്ക‌് യുജിസിയോ കേന്ദ്ര മാനവ വിഭവശേഷി വകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.

വ്യാജൻ ഇവർ

കേരളം: സെന്റ‌് ജോൺസ‌് യൂണിവേഴ‌്സിറ്റി 

മഹാരാഷ്ട്ര: രാജാ അറബിക‌് യൂണിവേഴ‌്സിറ്റി നാഗ‌്പൂർ 

കർണാടകം:  ബഡഗാവി സർക്കാർ വേൾഡ‌് ഓപ്പൺ യൂണിവേഴ‌്സിറ്റി  

ഉത്തർപ്രദേശ‌്: വാരാണസി സംസ‌്കൃത വിശ്വവിദ്യാലയം, മഹിളാ ഗ്രാം വിദ്യാപീഠ‌ം, ഗാന്ധി ഹിന്ദി വിദ്യാപീഠം, നാഷണൽ യൂണിവേഴ‌്സിറ്റി ഓഫ‌് ഇലക്ട്രോ കോംപ്ലക‌്സ‌് ഹോമിയോപതി കാൺപുർ, നേതാജി സുബാഷ‌് ചന്ദ്രബോസ‌് ഓപ്പൺ യൂണിവേഴ‌്സിറ്റി, ഉത്തർപ്രദേശ‌് വിശ്വവിദ്യാലയ, മഹാറാണാ പ്രതാപ‌് വിശ്വവിദ്യാലയ, ഇന്ദ്രപ്രസ്ഥ ശിക്ഷാ പരിഷത‌്. 

ഡൽഹി: കൊമേഴ‌്സ്യൽ യൂണിവേഴ‌്സറ്റി, യുണൈറ്റഡ‌് നേഷൻ യൂണിവേഴ‌്സിറ്റി, വൊക്കേഷണൽ യൂണിവേഴ‌്സിറ്റി, സെൻട്രൽ ജുഡീഷ്യൽ യൂണിവേഴ‌്സിറ്റി, ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂഷൻ ഓഫ‌് സയൻസ‌് ആൻഡ‌് എൻജിനിയറിങ്, വിശ്വകർമ ഓപ്പൺ യൂണിവേഴ‌്സിറ്റി ഫോർ സെൽഫ‌് എംപ്ലോയ‌്മെന്റ‌്, ആധ്യാത‌്മിക‌് വിശ്വ വിദ്യാലയ (സ‌്പിരിച്വൽ യൂണിവേഴ‌്സിറ്റി).

പശ‌്ചിമ ബംഗാൾ:  ഇന്ത്യൻ ഇൻസ‌്റ്റിറ്റ്യൂഷൻ ഓഫ‌് അൾട്ടർനേറ്റീവ‌് മെഡിസിൻ, ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് അൾട്ടർനേറ്റീവ‌് മെഡിസിൻ ആൻഡ‌് റിസർച്ച‌്.

ഒഡിഷ: നവഭാരത‌് ശിക്ഷാ പരിഷത‌്, നോർത്ത‌് ഒഡിഷ യൂണിവേഴ‌്സിറ്റി ഓഫ‌് അഗ്രികൾച്ചർ ആൻഡ‌് ടെ‌ക‌്നോളജി

പുതുച്ചേരി: ശ്രീബോധി അക്കാദമി ഓഫ‌് ഹയർ എഡ്യുക്കേഷൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News