വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍

ഇടുക്കിയില്‍ വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍. കായംകുളം സ്വദേശി അജ്മലിനെയാണ്   അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം.  കുരിശുപാറയിലെ സ്വകാര്യ ഹോംസ്‌റ്റേയില്‍ താമസിക്കാനെത്തിയ യുവാക്കളുടെ  സംഘം പരിസര വാസിയായ സാബുവിനെ നടുറോഡില്‍ വച്ചാക്രമിച്ച് പണവും സ്വര്‍ണ്ണവും കവരുകയായിരുന്നു.

സാബുവിന്റെ വീടിനോട് ചേര്‍ന്ന ഹോംസ്‌റ്റേയിലാണ്   യുവാക്കള്‍ താമസിച്ചിരുന്നത്. രാത്രിയില്‍  ബഹളമുണ്ടാക്കിയ  യുവാക്കളെ  സാബു ചോദ്യം ചെയ്തതിലുള്ള പ്രതികാരമെന്ന നിലയിലായിരുന്നു ആക്രമണം.

സംഭവത്തെ തുടര്‍ന്ന് സാബു അടിമാലി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘത്തില്‍ ഉള്‍പ്പെട്ട അജ്മലിനെ അറസ്റ്റ് ചെയ്തത്. അജ്മലിനെ സാബു സ്റ്റേഷനിലെത്തി തിരിച്ചറിഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട ഒന്‍പത് പേരെക്കൂടി  പിടികൂടാനുണ്ടെന്ന്  പോലീസ് അറിയിച്ചു.

ശേഷിക്കുന്ന പ്രതികളെ  ഉടന്‍ പിടികൂടണമെന്നും നഷ്ടപ്പെട്ട  പണം തിരികെ ലഭിക്കാന്‍ നടപടി ഉണ്ടാകണമെന്നും സാബു ആവശ്യപ്പെട്ടു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News