36-ാം ജിഎസ്ടി  കൗൺസിൽ യോഗം ഇന്ന്

36-ാം ജിഎസ്ടി  കൗൺസിൽ യോഗം ഇന്ന്.  വീഡിയോ കോണ്ഫറൻസ് വഴി നടക്കുന്ന യോഗത്തിൽ  ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും. ഇലക്ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതിൽ തീരുമാനം ഉണ്ടാകും. ലോട്ടറി ജിഎസ്ടി ഏകീകരണത്തിന് കേന്ദ്രം ശ്രമിക്കുമെങ്കിലും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ശക്തമായി എതിർക്കും.

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജിഎസ്ടി കൗണ്സിലാണ് ഇന്ന് ചേരുന്നത്. വീഡിയോ  കോണ്ഫറൻസ് വഴി നടക്കുന്ന യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷത വഹിക്കും. ഇലക്ട്രോണിക് വാഹനങ്ങൾക്ക് കേന്ദ്ര ബജറ്റിൽ നൽകിയ ഇളവുകളുടെ ചുവട് പിടിച്ചുള്ള തീരുമാനങ്ങൾ കൗണ്സിലിലും ഉണ്ടാകും.

ജി എസ് ടി നിരക്ക് 12 ൽ നിന്ന് 5 ശതമാനം ആക്കി കുറയ്ക്കാൻ ആണ് ആലോചന.സോളാർ വൈദ്യുത പദ്ധതികളുടെ ജിഎസ്ടി ഘടനയും പുനഃപരിശോധിക്കും. ദില്ലി ഹൈകോടതി നിർദേശപ്രകാരമാണിത്. കേരളം നിരന്തരമായി എതിർപ്പ് ഉന്നയിക്കുന്ന ലോട്ടറി നികുതി ഏകീകരണം വീണ്ടും ചർച്ചയാകും. നികുതി എകീകരണവുമായി ബന്ധപ്പെട്ട് അറ്റോണി ജനറലിനോട് നേരത്തെ ഉപദേശം തേടിയിരുന്നു.

എജിയുടെ അഭിപ്രായത്തിന്റെ കൂടി അടിസ്ഥാനത്തിലാകും തുടർനടപടികൾ. സംസ്ഥാന ലോട്ടറിയുടെ നികുതി 12ൽ നിന്ന് 18 ശതമാനമോ 28 ശതമാനമോ ആയി ഉയർത്താൻ ആണ് ഇപ്പോഴത്തെ നീക്കം. ഇത് തുടക്കം മുതൽ കേരളം എതിർക്കുകയാണ്. ഈ നിലപാട്  ഇന്നത്തെ യോഗത്തിലും തുടരും. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും വിഷയത്തിൽ കേരളത്തെ പിന്തുണയ്ക്കും.

കർണാടകത്തിലെ സ്വതന്ത്ര എംഎൽഎമാരുടെ ഹർജി ഇന്ന് വീണ്ടും  സുപ്രീംകോടതിയിൽ. വിശ്വാസ വോട്ടെടുപ്പ് വേഗം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. വോട്ടെടുപ്പ് നടന്ന പശ്ചാത്തലത്തിൽ ഹർജി പിൻവലിക്കാൻ ഹർജിക്കാർ അനുമതി തേടിയിരുന്നു. എന്നാൽ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി.

കോടതിയുടെ സമയം കളഞ്ഞ ഹര്ജിക്കാരുടെ അഭിഭാഷകരായ മുകുൾ റോത്തക്കിയും സ്പീക്കറുടെ അഭിഭാഷകൻ മനു അഭിഷേക് സിങ്വിയും വന്ന ശേഷം ഉത്തരവിടാം എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.  ഇരു അഭിഭാഷകരും ഇന്ന് കോടതിയിൽ ഹാജരായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News