നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.  ASI റോയി  പി വർഗീസ്,  സി.പി.ഒ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ്  എന്നിവരെ പീരുമേട് കോടതിയിലാണ് ഹാജരാക്കുക.

രാജ്‌കുമാറിനെ  മർദിക്കാൻ  കൂട്ടുനിന്ന  ഇവരെ  ഇന്നലെയാണ് ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തത്.  കേസിൽ ഇതുവരെ നെടുങ്കണ്ടം സ്റ്റേഷനിലെ  ഏഴ്  പൊലീസുകാരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതി SI സാബു, നാലാം പ്രതി CPO സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയിൽ  തൊടുപുഴ സെഷൻസ് കോടതി ഇന്ന് വിധി പറയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News