അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിഗ് ചാമ്പ്യൻഷിപ്പ് നാളെ ആരംഭിക്കും 

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഏഴാമത് കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഓളത്തില്‍ വേഗത്തിന്റെ തുഴയെറിയാന്‍ കയാക്കിംഗ്‌ താരങ്ങളെത്തി.  മലബാര്‍ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ തുഴയെറിയുന്ന താരങ്ങള്‍ക്ക് കോഴിക്കോട് ആവേശോജ്ജ്വല സ്വീകരണം.

 

വിദേശ താരങ്ങളടക്കം 20 പേര്‍ക്കാണ് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പരിസരത്ത് സ്വീകരണം നല്‍കിയത്.  ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു പറേശ്ശരി,  ജില്ലാ കലക്ടര്‍ സാംബശിവറാവു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

ഇന്ത്യയ്ക്ക് പുറമെ ഇറ്റലി, മലേഷ്യ, നേപ്പാള്‍, ഇസ്രായേല്‍, ഓസ്ട്രേലിയ, അമേരിക്ക, ബ്രിട്ടന്‍,റഷ്യ തുടങ്ങി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് ഇത്തവണ മത്സരത്തിനെത്തിയത്. നാളെ മുതല്‍ 28 വരെ കോടഞ്ചേരി ചാലിപ്പുഴ, തിരുവമ്പാടി ഇരുവഴിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് കയാക്കിങ് മത്സരങ്ങള്‍ നടക്കുന്നത്.

നാളെ രാവിലെ 10.30 ന് സഹകരണം-ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ടൂറിസം വകുപ്പും അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും മദ്രാസ് ഫൺ ടൂൾസും ചേർന്നാണ് കയാക്കിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായാണ് മത്സരങ്ങൾ നടക്കുക. നൂറിലേറെ താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. ഡൗൺ റിവർ, സ്ലാലോം, ബോട്ടർ ക്രോസ്, ഇന്റർ മീഡിയറ്റ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം. കൂടുതൽ പോയിന്റ് നേടുന്നവരിൽ നിന്ന് റാപിഡ് റാണി, റാപിഡ് രാജ ഉൾപ്പടെ വ്യക്തിഗത ചാമ്പ്യന്മാരെ കണ്ടെത്താനുള്ള സൂപ്പർ ഫൈനൽ ഞായറാഴ്ച നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News