മഞ്ചേശ്വരത്ത് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥി മോചിതനായി; രണ്ടു കോടി രൂപ നല്‍കിയെന്ന് സൂചന; ഇടപാടില്‍ രവി പൂജാരിക്ക് ബന്ധം?

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥി ഹാരീസ് മോചിതനായി.

ഇന്ന് രാവിലെ ഹാരീസിനെ മംഗളൂരുവില്‍ എത്തിച്ചു. മഞ്ചേശ്വരം പൊലീസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ ഹാരീസ്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്ക് കൈമാറും.

അതേസമയം, കുട്ടിയെ വിട്ടുകിട്ടാന്‍ ഗള്‍ഫില്‍ വെച്ച് രണ്ടു കോടി രൂപ നല്‍കിയതായും സൂചനയുണ്ട്. ഇടപാടില്‍ അധോലോക നായകന്‍ രവി പൂജാരിക്ക് ബന്ധമുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞദിവസമാണ് കാറിലെത്തിയ നാലംഗസംഘം പ്ലസ് ടു വിദ്യാര്‍ഥിയായ ഹാരീസിനെ തട്ടിക്കൊണ്ടുപോയത്. കളിയൂരിലെ അബൂബക്കറിന്റെ മകന്‍ അബ്ദുറഹ്മാന്‍ ഹാരിസിനെ സ്‌കൂളിലേക്ക് പോകുവഴിയാണ് കടത്തിക്കൊണ്ടുപോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News