നെടുങ്കണ്ടം കസ്റ്റഡി മരണം; ഒന്നും നാലും പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി  തള്ളി. എസ് ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ്  തൊടുപുഴ സെഷൻസ്
കോടതി തള്ളിയത്.

പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ പീരുമേട് കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി
ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകർ  വ്യക്തമാക്കി. ഇതിനിടെ
ASI റോയി  പി വർഗീസ്,  സി.പി.ഒ ജിതിൻ കെ  ജോർജ്, ഹോം ഗാർഡ് കെ.എം ജെയിംസ്  എന്നിവരെ ഇന്ന് വൈകിട്ടോടെ  പീരുമേട് കോടതിയിൽ ഹാജരാക്കും.

രാജ്‌കുമാറിനെ  മർദിക്കാൻ  കൂട്ടുനിന്ന  ഇവരെ  ഇന്നലെയാണ് ക്രൈംബ്രാഞ്ച്  അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ ഏഴ് പൊലീസുകാരാണ് അറസ്റ്റിലായത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here