ലാത്തി ചാര്‍ജ്; മുഖ്യമന്ത്രി പറഞ്ഞതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളതെന്ന് കാനം; സംഭവം കലക്ടര്‍ അന്വേഷിക്കുന്നുണ്ട്

തിരുവനന്തപുരം: എറണാകുളം ഐ.ജി ഓഫീസ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ടതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രണ്ടു മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി വിഷയത്തില്‍ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതായും കാനം തിരുവനന്തപുരത്ത് പ്രതികരിച്ചു.

ലാത്തി ചാര്‍ജ്ജ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളതെന്ന് കാനം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News