മൃതദേഹത്തില്‍ ഉപ്പ് വിതറുന്നത് എന്തിന്?

കഴുത്തുഞെരിച്ചാണ് കാമുകി കൂടിയായ രാഖിയെ പ്രതിയും സൈനികനുമായ അഖില്‍ കൊലപ്പെടുത്തിയത്.

ശേഷം മൃതദേഹം നഗ്നമാക്കി ഉപ്പു വിതറി, കുഴിച്ചിട്ടു. തുടര്‍ന്ന് പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തു.

മൃതദേഹത്തില്‍ എന്തിനാണ് ഉപ്പ് വിതറുന്നതെന്ന ചോദ്യത്തിന് പൊലീസ് നല്‍കുന്ന ഉത്തരം ഇങ്ങനെ:

മൃതദേഹം ദുര്‍ഗന്ധം വമിക്കാതെ പെട്ടെന്ന് അഴുകിപോകാനായാണ് ഉപ്പ് വിതറുന്നത്. മാത്രമല്ല, എല്ല് പെട്ടെന്ന് പൊടിയാനും ഇതിലൂടെ കഴിയും.

മൃതദേഹം കുഴിച്ചു മൂടിയ ശേഷം, സംശയം തോന്നാതിരിക്കാന്‍ പറമ്പില്‍ കമുകിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. വീട് നിര്‍മ്മിക്കുന്ന പുരയിടത്തിന്റെ ചരിവുള്ള സ്ഥലത്താണ് മൃതദേഹം കുഴിവെട്ടിമൂടിയത്. രാഖിയുടെ നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ആക്‌സിലേറ്റര്‍ നല്‍കി റൈസ് ചെയ്ത ശേഷമാണ് രാഖി കൊന്നത്.

ഇക്കഴിഞ്ഞ മാസം 21 മുതല്‍ രാഖിയെ കാണാതായെന്ന പരാതി പൂവാര്‍ പൊലീസ് സ്റ്റേഷനില്‍ രക്ഷിതാക്കള്‍ നല്‍കിയിരുന്നു. പോലീസ് അന്വേഷണം തുടരവേയാണ് ഇന്നലെ അഖിലിന്റെ വീട്ടുവളപ്പില്‍ നിന്ന് മൃതദ്ദേഹം കണ്ടെടുത്തത്.

കൊല്ലപ്പെട്ട രാഖി അഖിലുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മിസ്സ്‌കോള്‍ വഴിയാണ് ഇരുവരും പ്രണയത്തിലായത്.

എറണാകുളത്ത് ഒരു സ്വകാര്യ ചാനലിലെ കോള്‍ സെന്ററില്‍ ജോലി ചെയ്തു വരികയായിരുന്ന രാഖി. തന്നെ വിവാഹം ചെയ്യാന്‍ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറ്റൊരു വിവാഹത്തിന് അഖില്‍ തയാറെടുക്കുന്നതറിഞ്ഞ് രാഖി ഇയാളെ തേടി അമ്പൂരിയില്‍ എത്തുകയായിരുന്നു.

രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാല്‍ ആദര്‍ശിന്റെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേര്‍ത്ത് വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.

എന്നാല്‍ കൊലയ്ക്ക് ശേഷം അഖില്‍ എവിടെ പോയി എന്നതിലാണ് ഇനി വ്യക്തത വരാനുള്ളത്. ഇത് സംബന്ധിച്ച് ആദര്‍ശ് നല്‍കുന്ന മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പൊലീസ് അറിയിച്ചു. നെയ്യാറ്റിന്‍ക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഒളിവിലുള്ള മൂവരെയും കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചു.

അതേസമയം, രാഖിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News