ജയ് ശ്രീറാം വിളി; അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി; ഭീഷണി കേരളത്തില്‍ വേണ്ടെന്ന് ഡിവൈഎഫ്‌ഐ; ബിജെപിയുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണം

കോഴിക്കോട്: പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഭീഷണിയുമായി ബിജെപി.

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഇന്ത്യ വിട്ട് ചന്ദ്രനില്‍ പോകണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കും.

കേന്ദ്രത്തില്‍ നിന്നും പദവികളൊന്നും ലഭിക്കാത്തത് കൊണ്ടാണ് അടൂര്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ജയ് ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്ത് രാജ്യമെങ്ങും നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 49 പ്രമുഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അടൂരിനെ ഭീഷണിപ്പെടുത്തി ബിജെപി രംഗത്തെത്തിയത്.

അതേസമയം, ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെ ശ്രീരാമനെ അപമാനിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. ഇതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും അടൂര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ബിജെപി ഭീഷണിയ്ക്ക് അടൂര്‍ ഗോപാലകൃഷ്ണന്റെ മറുപടി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here