‘തെറ്റിനേക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍’; സംഘബോധത്തിന്റെ കരുത്ത് വിളിച്ചോതി എസ്എഫ്‌ഐ മഹാപ്രതിരോധം

തിരുവനന്തപുരം: സംഘബോധത്തിന്റെ കരുത്ത് വിളിച്ചോതി തിരുവനന്തപുരത്ത് എസ്എഫ്‌ഐ സംഘടിപ്പിച്ച മഹാപ്രതിരോധത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സാസ്‌കാരിക പ്രവര്‍ത്തകരും, രാഷ്ട്രീയ നേതാക്കളും പങ്കാളികളായി. തെറ്റിനേക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍ എന്ന മുദ്രവാദ്യം ഉയര്‍ത്തി എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഒഴുകിയെത്തുന്ന നുണകളുടെ മഹാപ്രവാഹത്തെ സംഘബോധത്തിന്റെ കരളുറപ്പ് കൊണ്ട് ചിറകെട്ടി തടയാന്‍ പഠിച്ച കലാലായത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടുമെത്തി. സമീപകാല വിവാദങ്ങളുടെ പേരില്‍ യൂണിവേഴ്‌സിറ്റി കോളേജിന്റെ യശസും, ഖ്യാതിയും തകര്‍ക്കാന്‍ സംഘടിത ശ്രമം നടക്കുന്ന പശ്ചാത്തലത്തിലാണ് അവര്‍ ഒത്തുചേര്‍ന്നത്.

തെറ്റിനേക്കാള്‍ വലിയ ശരിയാണ് ഞങ്ങള്‍ എന്ന് വിളിച്ച് പറഞ്ഞ് കൊണ്ടായിരുന്നു അവര്‍ കലാലയ മുത്തശിയുടെ മുറ്റത്ത് വീണ്ടുമെത്തിയത്.
എസ്എഫ്‌ഐ സംഘടിപ്പിച്ച മഹാസംഗമം പ്രശ്‌സ്ത സംവിധായകനും ,കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഷാജി എന്‍ കരുണ്‍ ഉതാഘാടനം ചെയ്തു.

ജിഎസ് പ്രദീപ്, കവി ഗിരീഷ് പുലിയൂര്‍, മാധവന്‍നായര്‍ തുടങ്ങിയ പഴയകാല വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കാളികളായി. മാധ്യമങ്ങള്‍ തെറ്റ് പറ്റിയത് സമ്മതിച്ച്, തിരുത്തിയ ശേഷവും എസ്എഫ്‌ഐയെ വേട്ടയാടുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു

യൂണിവേഴ്‌സിറ്റി കോളേജിലെ 15 വിദ്യാര്‍ത്ഥികള്‍ ഒഴികെ മറ്റെല്ലാ വിദ്യാര്‍ത്ഥികളും പ്രകടനമായി എത്തി പരിപാടിയില്‍ പങ്കാളികളായി. യൂണിവേഴ്‌സിറ്റി കൊളേജിലെ മുന്‍ അധ്യാപകരും, സിപിഐഎം ജില്ല നേതാക്കളും മഹാപ്രതിരോധ സംഗമത്തില്‍ പങ്കാളികളായി.

എസ്എഫ്‌ഐ സംസ്ഥാന അദ്ധ്യക്ഷന്‍ വിഎ വിനീഷ്, സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി.ശിവന്‍കുട്ടി, എ.സമ്പത്ത്, എഎ റഷീദ്,പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹി എസ് പി ദീപക്ക് തുടങ്ങിയവര്‍ പങ്കാളികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News