കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ യൂത്ത് സ്ട്രീറ്റുമായി ഡിവൈഎഫ്ഐ

കേന്ദ്രസര്‍ക്കാരിന്‍റെ തൊ‍ഴില്‍വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്ഐ സംസ്ഥാനത്താകമാനം യൂത്ത് സ്ട്രീറ്റ് സംഘടിപ്പിക്കുന്നു.

‘വര്‍ഗ്ഗീതയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജില്ലാ കേന്ദ്രങ്ങളില്‍ ലക്ഷങ്ങളെ അണിനിരത്തി ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.

യൂത്ത് സ്ട്രീറ്റിന്‍റെ പ്രചരണാര്‍ത്ഥം രണ്ട് ജാഥകള്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ തെറ്റായ നയം മൂലം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊ‍ഴിലില്ലായ്മ, അണ്ടര്‍ എംപ്ലോയിമെന്‍റ്, തൊ‍ഴില്‍ സ്ഥിരതയില്ലായ്മ തുടങ്ങീ യുവജനദ്രോഹ നടപടികള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ സ്വാതന്ത്ര്യ ദിനത്തില്‍ യൂത്ത് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്.

വര്‍ഗ്ഗീയത വേണ്ട ജോലി മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി ജില്ലാ കേന്ദ്രങ്ങളില്‍ നടത്തുന്ന ക്യാന്പെയിനില്‍ ലക്ഷക്കണക്കിന് യുവാക്കളെ അണിനിരത്തും.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും മലപ്പുറത്ത് കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കും.

വര്‍ഗ്ഗീയ ആക്രമണങ്ങളും തൊ‍ഴിലില്ലായ്മയും ഒരേപോലെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു മുദ്രാവാക്യത്തിന്‍റെ പ്രസക്തിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

യൂത്ത് സ്ട്രീറ്റിന്‍റെ പ്രചരണാര്‍ത്ഥം ജൂലായ് 28 മുതല്‍ ഓഗസ്റ്റ് ഒന്പതുവരെ തെക്കന്‍, വടക്കന്‍ മേഖലാ ജാഥകളും സംഘടിപ്പിക്കും.

തിരുവനന്തപുരത്ത് നിന്നും എറണാകുളത്ത് സമാപിക്കുന്ന തെക്കന്‍ മേഖലാ ജാഥ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് മുഹമ്മദ് റിയാസും കാസര്‍ഗോട്ട് നിന്നാരംഭിച്ച് തൃശൂരില്‍ സമാപിക്കുന്ന വടക്കന്‍ മേഖലാ ജാഥ കോടിയേരിയും ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ അസംഘടിത മേഖലയില്‍ ചൂഷണത്തിന് ഇരകളാകുന്ന യുവതീയുവാക്കളെ സമരത്തില്‍ ചേര്‍ത്ത് നിര്‍ത്തുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here