ജയ്ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണം; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി 49 പ്രമുഖര്‍

തുടര്‍ച്ചയായ ആള്‍ക്കൂട്ട ആക്രമണത്തിന്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചലച്ചിത്ര-സാമൂഹ്യ പ്രവര്‍ത്തകരായ 49 പ്രമുഖരുടെ കത്ത്.നടി അപര്‍ണാ സെന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, അനുഹരാഗ് കശ്യപ്, കൊങ്കണ സെന്‍ ശര്‍മ, മണിരത്‌നം, അടൂര്‍ ഗോപാലകൃഷണന്‍ എന്നീ പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.പ്രധാനമന്ത്രി, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി.

എന്നാല്‍ അത് മതിയാകുമെന്ന് കരുതിന്നില്ല, രാജ്യത്ത് മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ ഇടപെടലുണ്ടാവേണ്ടതുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നെന്നും കത്തില്‍് ആവശ്യപ്പെടുന്നുണ്ട്.ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ പോര്‍ വിളിയായി മാറുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News