മൃതദേഹത്തില്‍ ഉപ്പ് വിതറി; കുഴിമാടത്തില്‍ കമുക് നട്ടു; കൊലപാതകം മറയ്ക്കാന്‍ വ്യത്യസ്ത രീതി

പൂവാര്‍ സ്വദേശിയായ യുവതിയെ അമ്പുരിയില്‍ കൊന്ന് കുഴിച്ചിട്ട നിലയില്‍.മുഖ്യ പ്രതി സൈനികന്‍.എറണാകുളത്ത് കോള്‍ സെന്റര്‍ ജീവനക്കാരിയായിരുന്ന രാഖി.റബര്‍ പുരയിടത്തില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.ആദര്‍ശ് പിടിയിലായെങ്കിലും രാഹുല്‍ ഇപ്പോഴും ഒളിവിലാണ്.സുഹൃത്തുക്കള്‍ക്കെന്നു പറഞ്ഞ് പലഹാരങ്ങളുമായിട്ടാണ് ജൂണ്‍ 21ന് രാഖി വീട്ടില്‍നിന്നു പുറപ്പെട്ടത്.

ഡല്‍ഹിയില്‍ സൈനികനായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ .നെയ്യാറ്റിന്‍കരയില്‍ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോവുകയായിരുന്നു.അഖിലിന്റെ സഹോദരനും അവിടെ ഉണ്ടായിരുന്നുവെന്നും ഇവിടെ വെച്ചായിരിക്കും കൊലപാതകം നടത്തിയതിനെന്നുമാണ് പോലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News