കപ്പലുകള്‍ വിട്ടു നല്‍കാന്‍ ഇറാന്‍; സംഘര്‍ഷം അയയുന്നു

സംഘര്‍ഷഭരിതമായ പശ്ചിമേഷ്യക്ക് ആശ്വാസവാക്കുകളുമായി ഇറാന്‍ രംഗത്ത്. തങ്ങള്‍ പിടിച്ചെടുത്ത രണ്ട് ഏണ്ണക്കപ്പലുകളും വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഇറാന്‍ സൂചന നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളുമായി യാതൊരുവിധ സംഘര്‍ഷത്തിനും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി പറഞ്ഞു. ‘ജിബ്രാള്‍ട്ടറിലെ തെറ്റായ നടപടികളില്‍ നിന്ന് ബ്രിട്ടന്‍ മാറിനില്‍ക്കുകയാണെങ്കില്‍ അവര്‍ക്ക് ഇറാനില്‍ നിന്ന് ഉചിതമായ പ്രതികരണം ലഭിക്കുമെന്ന്’ റുഹാനി വ്യക്തമാക്കി.

ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹ്ദിയുടെ രണ്ട് ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍നിന്നും ബ്രിട്ടീഷ് പതാകയുള്ള സ്റ്റെന ഇംപെറോയും മറ്റൊരു എണ്ണക്കപ്പലും ഇറാന്‍ പിടിച്ചെടുത്തത്. അതോടെ ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അതിന്റെ പാരമ്യത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News